തൊടുപുഴ: വെങ്ങല്ലൂരില്‍ അപകടത്തില്‍പ്പെട്ട് കാറിനടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.കല്ലൂര്‍കാട് സ്വദേശി ആഷിക്കാണ് അപകടത്തില്‍പെട്ടത്. ഇന്നലെ ഉച്ചയോടെ വെങ്ങല്ലൂര്‍ നീരാളി മത്സ്യമാര്‍ക്കറ്റിന് സമീപത്തായിരുന്നു അപകടം. അഷിക് ഓടിച്ച ബൈക്ക് എതിര്ദിശില് വന്ന കാറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പിന്നാലെ വന്ന കാറിനടിയിലേക്ക് ആഷിക് വീഴുകയായിരുന്നു.
കാര്‍ പെട്ടന്ന് നിര്‍ത്തിയതിനാലാണ് ആഷിക് രക്ഷപെട്ടത്. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിനിമ സ്റ്റൈലിലായിരുന്നു ബൈക്ക് കാറിന് മുകളിലേക്ക് വീണതെന്നാണ് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞത്.ബൈക്കിടിച്ച് കാറിന്റെ ടയര്‍ തകര്‍ന്നു.
അപകടത്തില്‍പെട്ട വാഹനങ്ങള്‍ തൊടുപുഴ സ്റ്റേഷനിലേക്ക് മാറ്റി. വാഹനങ്ങളില്‍ നിന്ന് ഓയില്‍ റോഡിലേക്ക് വീണതിനാല്‍ ഫയര്‍ഫോഴ്സ് എത്തി റോഡ് വൃത്തിയാക്കിയാണ് വാഹന ഗതാഗതം പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: