ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു

Tuesday 10 October 2017 8:42 pm IST

മറയൂര്‍: കാന്തല്ലൂര്‍ കോവില്‍ക്കടവ് ദണ്ഡുകൊമ്പ് ലക്ഷംവീട് സ്വദേശി രാജാ മുഹമ്മദിന്റെ മകന്‍ റഫീക്ക് (24) കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴ് ബി.ജെ.പി പ്രവര്‍ത്തകരെ തൊടുപുഴ സെഷന്‍സ് കോടതി വെറുതെ വിട്ടു. കുറ്റം സംശയതീതമായി തെളിയിക്കുവാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലായെന്ന കണ്ടെത്തലിലാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി വി.ജി.ശ്രീദേവി വെറുതെ വിട്ട് വിധി പ്രസ്താവിച്ചത്. കോവില്‍ക്കടവ് സ്വദേശികളായ മണി പ്രകാശ്, ആനന്ദ്, രാജാ, പാണ്ഡി മണി, ദുരൈരാജ്, തമിഴരശന്‍, ശെല്‍വേന്ദ്രന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. 2009 നവംബര്‍ 24-ാം തീയതിയാണ് സംഭവം നടന്നത്. മൂന്നാര്‍ സി.ഐ ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തിയത്. ബി.ജെ.പി.പ്രവര്‍ത്തകരായ 7 പേരെ കസ്റ്റഡിയില്‍ എടുത്ത് കേസ് ചാര്‍ജ് ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ക്കുവേണ്ടി അഡ്വ.സി.കെ.വിദ്യാസാഗര്‍ , അഡ്വ.എം.എം.ജോസഫ് എന്നിവര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.