ചക്കുളത്തുകാവ്: ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെയും ശാന്തിക്കാരായി നിയമിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി. പൂജാരികളുടെ ക്ഷാമം പരിഹരിക്കുവാന്‍ ഈ തീരുമാനം സഹായകമാണ്. കര്‍മ്മമാണ് പവിത്രമാകേണ്ടത്. ബ്രഹ്മജ്ഞാനം ആര് ആര്‍ജ്ജിച്ചാലും അവര്‍ ബ്രഹ്മണനാണ്. വേദങ്ങളും മന്ത്രങ്ങളും ജനകീയമാക്കണം. അതെല്ലാവരും പഠിക്കട്ടെ. തന്ത്രവും മന്ത്രവും പഠിച്ചവര്‍ പൂജകള്‍ ചെയ്യട്ടെ. അബ്രാഹ്മണ ശാന്തിക്കാരെ തടയുന്നത് നീതീകരിക്കാന്‍ ആകില്ല. ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലും പൂജചെയ്യുവാനുള്ള അവസരം അവര്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: