ബംഗളൂരു - ആലപ്പുഴ സര്‍വ്വീസ് തുടങ്ങി

Tuesday 10 October 2017 9:06 pm IST

ആലപ്പുഴ: കര്‍ണാടകാ ആര്‍ടിസിയുടെ ബംഗഌരു - ആലപ്പുഴ ഐരാവത് ഡയമണ്ട് ക്ലാസ്സ് സര്‍വ്വീസ് തുടങ്ങി. ബംഗഌരു ശാന്തി നാഗര്‍ ബസ്സ് സ്റ്റേഷനിന്‍ നിന്ന് ദിവസവും രാത്രി 7:45 ന് പുറപ്പെടുന്ന സര്‍വ്വീസ്സിന് ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് ബിഎംടിസി ബസ്സ് സ്റ്റാന്‍ഡിലും , ഇലക്ട്രോണിക് സിറ്റി ബിഎംടിസി ഡിപ്പോയിലും ബോര്‍ഡിങ്ങ് പോയിന്റ് ലഭ്യമാണ്. സേലം, കോയമ്പത്തൂര്‍ വഴി രാവിലെ 5:30ന് എറണാകുളത്തും, ഏഴിന് ആലപ്പുഴയിലും എത്തിച്ചേരും. തിരിച്ച് രാത്രി ഏഴിന് ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട് രാവിലെ 6:30ന് ബാംഗ്ലൂര്‍ മജസ്റ്റിക്ക് സ്റ്റേഷനില്‍ എത്തിച്ചേരും. ടിക്കറ്റുകള്‍ www.ksrtc.in സൈറ്റില്‍ ബുക്ക് ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.