വൈക്കം: ബിജെപി സംസ്ഥന പ്രസിഡന്റ്് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രക്ക് ജില്ലാ അതിര്‍ത്തിയായ നീര്പ്പാറയില് സ്വീകരണം നല്‍കും.ജില്ലാ പ്രസിഡന്റ് എന്‍.ഹരി,മണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം.
തിരുവിതാംകൂറിലേക്കുള്ള പ്രവേശന കവാടമായ നീര്പ്പാറയില് തിരുവിതാംകൂറിന്റെ നാവികസേനാ തലവനായിരുന്ന അനന്തപത്നാഭന്‍ വലിയ അരയന്റെ(ചെമ്പിലരയന്‍)ഛായാചിത്രം നല്‍കിയാണ് നിയോജക മണ്ഡലം കമ്മിറ്റി യാത്രയെ സ്വീകരിക്കുന്നത്.നിയോജക മണ്ഡലം ഭാരവാഹികളും വെള്ളൂര്‍,ബ്രഹ്മമംഗലം മേഖലകളിലെ പ്രവര്‍ത്തകരും സ്വീകരണത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: