കുറവിലങ്ങാട്: സീറോമലബാര്‍ സഭയുടെ കീഴില്‍ രൂപീകരിക്കപ്പെട്ട സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് പാലാ രൂപതയുടെ പ്രഥമ യുവജന മഹാസമ്മേളനം 14ന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപള്ളില്‍ നടക്കും. ശനിയാഴ്ച രാവിലെ 9.30 ന് പകലോമറ്റം തറവാട് പള്ളിയങ്കണത്തിലെ അര്ക്കദിയാക്കോന് നഗറില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖപ്രയാണത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും 10ന് കുറവിലങ്ങാട് പഞ്ചായത്ത് ബസ്റ്റാന്‍ഡില്‍ നിന്നും വിശ്വാസപ്രഖ്യാപനറാലി ആരംഭിക്കും. 11 ന് മര്‍ത്ത്മറിയം പള്ളിയങ്കണത്തില്‍ ചേരുന്ന പൊതുസമ്മേളനം പാലാ രൂപതാ മെത്രാന് മാര്‍ ജോസഫ്കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപതാഡയറക്ടര്‍ ഫാ കുര്യാക്കോസ് കാപ്പിലിപമ്പില് ആമുഖപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: