കോട്ടയം: നദീ സംയോജന പദ്ധതിക്കായി 9.82 കോടി അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അറിയിച്ചു. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി മീനച്ചിലാറിന്റെ ഉത്ഭവം മുതല്‍ വേമ്പനാട്ടു കായല്‍ വരെ മൂന്ന് നദികളുടെയും ഉറവകളും തോടുകളും ജലാശയങ്ങളും ശുചീകരിക്കുന്നതിനുളള സമഗ്ര പദ്ധതിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷനായ യോഗം തീരുമാനിച്ചു.15നകം എല്ലാ ഗ്രാമപഞ്ചായത്തുകളും ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കണം. തോടുകളുടെ ഇരുവശവും കയര്‍ഭുവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കും. പദ്ധതി പ്രദേശത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഇതിനാവശ്യമായ തുക ചെലവഴിക്കാവുന്നതാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, പ്രോജക്ട് ഡയറക്ടര്‍ (ദാരിദ്ര്യ ലഘൂകരണ വിഭാഗം) ജെ. ബെന്നി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജ്യേത്സ്നമോള് എസ്, ഹരിതകേരളം കോ-ഓര്‍ഡിനേറ്റര്‍ രമേഷ് പി, കുടുംബശ്രീ മിഷന് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് പി.എന്‍, മീനച്ചിലാര്‍ നദീ സംയോജന പദ്ധതി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.കെ. അനില്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: