കോട്ടയം: ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ കന്നിമാസ ആയില്യം പൂജ 14 ന് നടക്കും. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലുമാണ് പ്രത്യേക പൂജകള്‍ നടക്കുക.
തിരുനക്കര: മഹാദേവക്ഷേത്രത്തിലെ ആയില്യം പൂജ സര്പ്പസങ്കേതത്തില് 11.30 ന് മേല്‍ ശാന്തി അണലക്കാട്ടില്ലം സുബ്രഹ്മണ്യന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.
തിരുവാര്‍പ്പ്: കരമശ്ശേരില് നാഗരാജ-നാഗയക്ഷിയമ്മ യോഗീശ്വര ക്ഷേത്രത്തിലെ ആയില്യം പൂജയും തളിച്ചുകൊട ഉത്സവവും തന്ത്രി പറമ്പൂരില്ലം ഗോവിന്ദന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.വൈകിട്ട് 7 ന് നാദലയസംഗമം.
പൂവന്തുരുത്ത്: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആയില്യം പൂജ രാവിലെ 8 ന് ആരംഭിക്കും.10 ന് നൂറുംപാലും. ചടങ്ങുകള്‍ക്ക് തന്ത്രി കൈമുക്കുമനക്കല് നാരായണന് നമ്പൂതിരിപ്പാട്,മേല്‍ ശാന്തി നീലകണ്ഠന് നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: