മാനന്തവാടി:അപ്പപ്പാറ ആശുപത്രിയില്‍ നിന്ന് കുത്തിവെപ്പ് സീകരിച്ച് മടങ്ങിയ വനവാസി യുവാവ് മരിച്ചു.തിരുനെല്ലിയിലെ അഞ്ച് പൊതി കോളനിയിലെ സുരേഷ് 25 ആണ് അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചത്. മറി പേമ്പി ദമ്പതികളുടെ മകനാണ് സുരേഷ്. ടി.ബി അസുഖമായി ബന്ധപെട്ടാണ് ചൊവ്വാഴ്ച്ച 12 മണിയോടെ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് സുരേഷിന് കുത്തിവെപ്പ് നല്‍കിയത്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മരുന്ന് മാറിനല്കിയതായും ആരോപണമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: