മാനന്തവാടി: ഒമ്പതാമത് റവന്യൂജില്ലാ കായികമേള 12, 13, 14 തീയതികളില്‍ മാനന്തവാടി ജിവിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കും. മൂന്ന് ഉപജില്ലയിലെയും സ്പോര്‍ട്സ് ഡിവിഷനിലെയും ആയിരത്തോ ളം കായികതാരങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കും.
12ന് ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ദീര്ഘദൂരമത്സരങ്ങള് ആരംഭിക്കും. 13ന് രാവിലെ ഒന്‍പത് മണിക്ക് പഴശ്ശികൂടീരത്തില്നിന്നും ആരംഭിക്കുന്ന ദീപശിഖാപ്രയാണം ഡിവൈ എസ്പി കെ. എം.ദേവസ്യ ഫഌഗ്ഓഫ് ചെയ്യും. വിദ്യഭ്യാസ ഉപഡയറക്ടര്‍ ബാബുരാജ് പതാക ഉയര്‍ത്തും. രാവിലെ 9.30ന് ഒ.ആര്.കേളു എംഎല് എ കായികമേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അധ്യക്ഷയാകും. ജില്ലാ കായികമേള ലോഗോ രൂപകല്‍പ്പന ചെയ്ത തലശ്ശേരി ചൊക്ലി സ്വദേശി ഷിതിനെ ചടങ്ങില്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി ആദരിക്കും. ദാമുമാസ്റ്റര്‍ എവര്‍റോളിംഗ് ട്രോഫി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ ഏറ്റുവാങ്ങും. സമാപനസമ്മേളനം 14ന് വൈകുന്നേരം 3.30ന് എം എല്‍എ സി.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അധ്യക്ഷയാകും. എംഎല്‍എ ഐ.സി.ബാലകൃഷ്ണന് സമ്മാനവിതരണം നിര്‍വഹിക്കും.
എം.അബ്ദുള്‍ അസീസ്, ജോ ണ്മാത്യു, ശാരദാസജീവന്‍, എം.സഹദേവന്, പി.സി.വത്സല, റോയ് മാത്യു, വി.കെ. തുളസീദാസ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: