ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചല്‍- ഇന്ധന നികുതി കുറച്ചു

Tuesday 10 October 2017 10:53 pm IST

അഹമ്മദാബാദ്, മുംബൈ: പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന കേന്ദ്ര നിര്‍ദേശം അംഗീകരിച്ച് ഗുജറാത്തും മഹാരാഷ്ട്രയും. ഗുജറാത്ത് മൂല്യവര്‍ധിത നികുതി നാല് ശതമാനം കുറച്ചപ്പോള്‍, മഹാരാഷ്ട്ര പെട്രോളിന് രണ്ടും, ഡീസലിന് ഒരു രൂപയും കുറച്ചു. പുതുക്കിയ വില നിലവില്‍ വന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശും പെട്രോള്‍, ഡീസല്‍ നികുതി ഒരു ശതമാനം കുറച്ചു. ഗുജറാത്താണ് നികുതി കുറയ്ക്കാന്‍ ആദ്യം തീരുമാനിച്ചത്. പെട്രോള്‍ ലിറ്ററിന് 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറയും. സംസ്ഥാന ഖജനാവിന് 2,316 കോടി രൂപ വാര്‍ഷിക നഷ്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ഗുജറാത്തിനു പിന്നാലെയാണ് മഹാരാഷ്ട്രയുടെ തീരുമാനം. ഈ നടപടിയോടെ 2,600 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. നേരത്തെ, കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ രണ്ടു ശതമാനം കുറച്ചിരുന്നു. സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.