മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്തുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ നേട്ടം. ആദ്യഘട്ടം വോട്ടെടുപ്പ് നടന്ന 3,884 പഞ്ചായത്തുകളില്‍ 2,974ലെ ഫലം പ്രഖ്യാപിച്ചു. അതില്‍ 1,457 പഞ്ചായത്തുകള്‍ ബിജെപി പിടിച്ചു.
കോണ്‍ഗ്രസിന് 301, ശിവസേനക്ക് 222, എന്‍സിപിക്ക് 194 പഞ്ചായത്തുകള്‍. ചരക്ക് സേവന നികുതി, നോട്ട് അസാധുവാക്കല്‍ തുടങ്ങിയവ ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ വ്യക്തമായ തെളിവാണിത്. ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന്റെ ജനപിന്തുണയും ഇത് വെളിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: