നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Tuesday 10 October 2017 11:10 pm IST

തലശ്ശേരി: തലശ്ശേരി റെയില്‍വെ സ്‌റ്റേഷന് സമീപം തലശ്ശേരി എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 61 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോഹരന്‍ പയ്യന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ പഴയ കെഎസ്ബിസി ഗോഡൗണിന് അരികില്‍ നിന്നാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി നാരങ്ങാപ്പുറത്ത് താഴെ കൊല്ലത്ത് ഹൗസില്‍ വി.സി. ശുക്കൂറിനെ (67) കസ്റ്റഡിയില്‍ എടുത്തു. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്പന നടത്തുകയാണ് ഇയാളുടെ രീതി. മംഗുളരുവില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇവ തലശ്ശേരിയില്‍ എത്തിക്കുന്നത്. 3420 പാക്കറ്റ് ഹാന്‍സും 340 പാക്കറ്റ് കൂള്‍ ലിപും ഉള്‍പ്പെടെ 61 കിലോഗ്രാം ലഹരി ഉല്‍പന്നങ്ങളാണ് പിടികൂടിയത്. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി.പ്രമോദ്, പി.എം.കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ യു.ഷെനിത്ത് രാജ്, സി.അഭിലാഷ്, കെ.കെ.സമീര്‍, പി.ജെലീഷ്, ലെനിന്‍ എഡ്വവേര്‍ഡ്എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായത്. കഴിഞ്ഞ മാസം 120 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ തലശ്ശേരി എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.