ബാങ്കില്‍ കള്ളനോട്ടുകള്‍ നല്‍കിയ സഹോദരങ്ങള്‍ക്ക് തടവും പിഴയും

Tuesday 10 October 2017 11:16 pm IST

തലശ്ശേരി: പണയാ‘രണങ്ങള്‍ തിരിച്ചെടുക്കാന്‍ സഹകരണ ബാങ്കില്‍ കൊണ്ടുവന്ന പണത്തില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയതിന് പിടിയിലായ സഹോദരങ്ങള്‍ക്ക് തടവും പിഴയും ശിക്ഷ. കണ്ണൂര്‍ ചെമ്പിലോട്ടെ ജമീല മന്‍സിലില്‍ പി.എം.അഷ്‌കര്‍ (42) സഹോദരന്‍ പി.എം.ആഷിഖ് (39) എന്നിവരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം പത്ത് വര്‍ഷം കഠിന തടവിനും പതിനായിരം രൂപ വീതം പിഴയടക്കാനും തലശ്ശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എം.വിനോദ് ശിക്ഷിച്ചത്.കേസില്‍ മൂന്നാം പ്രതിസ്ഥാനത്തുണ്ടായ ഇവരുടെ സഹോദരി അസീനയെ കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടു 2007 ഡിസബര്‍ 6 ന് വൈകിട്ടാണ് കേസിനാസ്പദമായ സം‘വം. കരാറിനകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തോട്ടട ശാഖയില്‍ പ്രതികള്‍ പണയം വച്ച സ്വര്‍ണ്ണാ‘രണങ്ങള്‍ തിരിച്ചെടുക്കാന്‍ നല്‍കിയ പണത്തില്‍ 82,000 രൂപയുടെ കള്ളനോട്ടുകള്‍ തിരുകിയെന്ന ബാങ്കധികരുടെ പരാതിയില്‍ എടക്കാട് പോലീസാണ് കേസെടുത്തിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ.കെ.പി.ബിനിഷയാണ് ഹാജരായത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.