ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി അനധികൃതമായി കൈവശപ്പെടുത്തിയ മാത്തൂര്‍ ക്ഷേത്രഭൂമി വീണ്ടെടുക്കാന്‍ ഭക്തജന പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നെടുമുടി പൂപ്പള്ളിയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവസ്വം ഭരണകര്‍ത്താക്കളെ സ്വാധീനിച്ചും കള്ളരേഖകള്‍ ചമച്ചും ദേവസ്വം വക 36 ഏക്കര്‍ ഭൂമി തോമസ് ചാണ്ടി കൈവശപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുട്ടനാട് താലൂക്ക് പ്രസിഡന്റ് പി.കെ. സുകുമാരന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പര്‍നാട്, ജില്ലാ പ്രസിഡന്റ് ജി. ബാലഗോപാല്‍, നേതാക്കളായ കെ. സുദര്ശനന്, ജി. ശശികുമാര്‍, രാമചന്ദ്രന്, സി.എന്‍. ജിനു, കെ.ജി. സഹജന്, സി. സുനീഷ് കുമാര്‍, ബി. രതീഷ് കുമാര്‍, പി.എം. ബിജു, കെ. ജീമോന്‍, പ്രദീപ് എടത്വാ, സി.ആര്. സുരേന്ദ്രന്, രാജേഷ് കിടങ്ങറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: