ബൈക്ക് മോഷ്ടാക്കള്‍ വണ്ടൂരില്‍ പിടിയില്‍

Wednesday 11 October 2017 11:45 am IST

വണ്ടൂര്‍: വിവിധയിടങ്ങളില്‍ നിന്നായി ബൈക്കും,ആഭരണങ്ങളും കവര്‍ന്ന മൂന്നംഗ സംഘത്തെ വണ്ടൂര്‍ പോലീസ് പിടികൂടി. ചോക്കാട് കാഞ്ഞിരംപാടത്തെ മാലയില്‍ അബ്ദുള്‍ റഷീദ്(29), താളിയംകുണ്ട് തെയ്യത്തുംകുണ്ട് പൂക്കുന്നത്ത് ആസിഫ്(29), കാഞ്ഞിരംപാടം പിലാത്തൊടി തസ്ലീം(21) എന്നിവരെയാണ് വണ്ടൂര്‍ സിഐ എ.ജെ.ജോണ്‍സണ്‍, എസ്‌ഐ പി.ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തിരുവാലി കോഴിപ്പറമ്പില്‍ വെച്ച് വാഹന പരിശോധനക്കിടെ റഷീദ് ഓടിച്ച ബൈക്കില്‍ നിന്ന് ഒന്നിലധികം മുഖം മൂടിയും, കയ്യുറകളും ലഭിച്ചതിനെ തുടര്‍ന്ന കസ്റ്റഡിയിലെടുത്ത്്്് ചോദ്യം ചെയ്തപ്പോഴാണ് മോഷണ സംഘാംഗമാണെന്ന് മനസ്സിലായത്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും സംഘത്തിലെ മറ്റംഗങ്ങളെ കുറിച്ചും, മോഷണ വിവരങ്ങളും ലഭിച്ചു. ബെക്ക മോഷണവും, ബൈക്കിലെത്തി മാലപൊട്ടിക്കലുമാണ് ഇവരുടെ തൊഴില്‍. കീഴുപറമ്പില്‍ നിന്നും നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച പള്‍സര്‍, പാഷന്‍ പ്രോ ബെക്കുകളുപയോഗിച്ചാണ് സംഘം മാലപൊട്ടിച്ചിരുന്നത്. പെരിന്തല്‍മണ്ണ കോടതയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.