പത്തനാപുരം: തലവൂരില്‍ സിപിഎം അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചുവന്ന പതിനഞ്ച് പേര് ബിജെപിയില്‍ ചേര്‍ന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് ബിജെപിക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെതെന്ന് അംഗത്വമെടുത്തവര്‍ പറഞ്ഞു. തലവൂര്‍ കുര ശ്രീനാരായണവിലാസം എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാ സെക്രട്ടറി ആയൂര്‍ മുരളി പുതിയ അംഗങ്ങളെ മാലയിട്ട് സ്വീകരിച്ചു. നേതാക്കളായ വിളക്കുടി ചന്ദ്രന്, മണ്ഡലം പ്രസിഡന്റ് വില്ലൂര്‍ സന്തോഷ്, സെക്രട്ടറി ദില്‍ജു.പി.മോഹന്‍, ദാസ് തലവൂര്‍, വടകോട് ബാലകൃഷ്ണന്, രമേശന് എന്നിവര്‍ സംസാരിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: