അഞ്ചല്‍: നിറയെ യാത്രക്കാരുമായി സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിന്റെ ടയര്‍ ഊരിപ്പോയി. അഞ്ചല്‍ കോട്ടുക്കല്‍ റൂട്ടിലോടുന്ന മോട്ടു എന്ന സ്വകാര്യബസ്സിന്റെ മുന്‍വശത്തുള്ള വലത് ഭാഗത്തെ ടയറാണ് ഊരിപ്പോയത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ, ഇടമുളയ്ക്കല്‍ കുരിശ്ശുംമൂട് ജങ്ഷനില്‍ നിന്നും ആളിനെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോഴാണ് ടയര്‍ ഊരിയത്. അഞ്ചലില്‍ നിന്നും കോട്ടുക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. ഇത് വഴിയുള്ള വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. വേഗത കുറവായിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അഞ്ചല്‍ എസ്ഐ പി.എസ്. രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: