പാരിപ്പള്ളി: കല്ലുവാതുക്കല്‍ ചാന്നാംപൊയ്കയില് യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയിലായി. പാരിപ്പള്ളി സ്റ്റാന്റിലെ ഓട്ടോഡ്രൈവറായ പാമ്പുറം മണികണ്ടവിലാസത്തില് അരുണ്‍(22) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കല്ലുവാതുക്കല്‍ സ്വദേശിനിയായ യുവതിയെ യുവാവ് തട്ടിക്കൊണ്ട് പോകാന്ശ്രമിച്ചത്. ഇത് സംബന്ധിച്ച് അമ്മയുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ പിടികൂടി റിമാന്‍ഡ് ചെയ്തു. മൂന്ന് മാസം മുമ്പ് അരുണുള്‍പ്പെടെ ഏഴ്പേര് ചേര്‍ന്ന് യുവതിയെയും അമ്മയെയും ആക്രമിക്കുകയും വീട് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ അരുണ്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയാണ് വീണ്ടും അക്രമം കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: