തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ ആവേശം പകര്‍ന്ന് മഞ്ജു വാര്യര്‍ കോട്ടണ്‍ഹില്‍ സ്കൂളിലെത്തി. മഞ്ജുവിനെ കണ്ടതും ആവേശത്തിരയില്‍ കുട്ടികള്‍ ആര്‍പ്പുവിളിയും കരഘോഷവുമായി വരവേറ്റു. ‘ഉദാഹരണം സുജാത’ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ ഗേള്‍സ് സ്കൂളില്‍ കുട്ടികളുമായി സംവദിക്കാന്‍ എത്തിയതായിരുന്നു മഞ്ജുവും സിനിമയുടെ അണിയറ പ്രവര്‍ത്തകരും.
സിനിമയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത് ഈ സ്കൂളില്‍ വച്ചയിരുന്നതിനാല് ഇവിടെ വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു മഞ്ജു പറഞ്ഞു. കണക്കു പഠിക്കാന്‍ പ്രയാസമുള്ള കുട്ടികള്‍ രക്ഷിതാക്കളുമായി ഈ സിനിമ കാണാന്‍ മറക്കരുതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. സംവിധായകന് പ്രവീണും നിര്‍മ്മാതാക്കളില്‍ ഒരാളായ ജോജുവും സ്കൂളില്‍ എത്തിയിരുന്നു. ഹെഡ്മിസ്ട്രസ്, പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു. യുപി സ്കൂളില്‍ ഒരു ഹൈടെക് ക്ലാസ് റൂം നിര്‍മ്മിച്ചു നല്‍കാമെന്ന് ഉറപ്പു നല്‍കിയശേഷമാണ് വേദിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: