തിരുവനന്തപുരം: സാംസ്കാരികകലാമേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് പ്രശസ്ത നര്‍ത്തകി കലാമണ്ഡലം കലാവതി്ക്ക് വി.പി സിംഗ് ഫൗണ്ടേഷന്റെ പുരസ്കാരം. മാതൃകാ പൊതുപ്രവര്‍ത്തകനായി സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രനെയും മികച്ച മാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ ആര്. അജയഘോഷിനേയും തെരഞ്ഞെടുത്തു. 2017ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരങ്ങള്‍ നവംബര്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വി.എസ് അച്യുതാനന്ദന് സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി ചെയര്മാന് ആനത്തലവട്ടം ആനന്ദന് വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: