തിരുവനന്തപുരം: ജനസംഖ്യാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തില്‍ നടത്തിവരുന്ന റോള്‍പ്ലേ മത്സരത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല മത്സരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിഭവനില്‍ സംഘടിപ്പിച്ചു. എസ്സിഇആര്ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. എഴുപതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കൗമാരക്കാര്‍ക്കിടയിലെ കുറ്റവാസനകള്‍ക്കും മദ്യം – മയക്കുമരുന്ന് ഉപയോഗത്തിനും എതിരായി ബോധവത്കരണത്തിനുതകുന്ന തരത്തിലുള്ള തീമുകളിലായിരുന്നു റോള്‍പ്ലേ അവതരിപ്പിച്ചത്. കല്ലറ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് ഒന്നാം സ്ഥാനവും രണ്ടും മൂന്നു സ്ഥാനങ്ങള്‍ തൃശൂര്‍, മലപ്പുറം ജില്ലകളും കരസ്ഥമാക്കി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീം ദേശീയതലത്തില്‍ മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: