തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന 30-ാമത് ശാസ്ത്ര കോണ്‍ഗ്രസ് 2018 ജനുവരി 28 മുതല്‍ 30 വരെ തലശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ നടക്കുമെന്ന് ശാസ്ത്ര കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈറസുകളും സാംക്രമിക രോഗങ്ങളും എന്നതാണ് ഈ വര്‍ഷത്തെ മുഖ്യവിഷയം. കൂടാതെ കാര്‍ഷികം, ഭക്ഷ്യം, ശാസ്ത്രം, ബയോടെക്നോളജി, രസതന്ത്രം, ഭൗമശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി-വനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രബന്ധാവതരണങ്ങളും ഉണ്ടാകും. ഉന്നത ശാസ്ത്ര മേഖലയ്ക്ക് നേതൃത്വം നല്കിയ ഡോ. ഇ കെ ജാനകി അമ്മാള്‍, ഡോ. പി കെ അയ്യങ്കാര്‍, ഡോ. പി കെ ഗോപാലകൃഷ്ണന്, ഡോ. ഭാസ്കര പണിക്കര്‍, ഡോ. ജി എന്‍ രാമചന്ദ്രന്, ഡോ. പി. ആര്. പിഷാരടി എന്നിവരെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: