തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ എട്ടുമുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതിയുടെ രൂപീകരണയോഗം ഇന്ന് വൈകുന്നേരം 5.30ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും. വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, ചലച്ചിത്ര അക്കാദമി മുന്‍ ചെയര്മാന്മാരായ അടൂര്‍ ഗോപാലകൃഷ്ണന്, ടി.കെ. രാജീവ്കുമാര്‍, രാജീവ്നാഥ്, നടന് മധു, സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് ലെനിന് രാജേന്ദ്രന്, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി. ശ്രീകുമാര്‍. കെടിഡിസി ചെയര്മാന് എം. വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്, വി. ശിവന്‍കുട്ടി, ഡോ. ബി. ഇക്ബാല്‍, നടന് പ്രേംകുമാര്‍ എന്നിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: