ദേവസ്വം ബോര്‍ഡിന്റെ കോളേജ്

Wednesday 11 October 2017 2:32 pm IST

കാട്ടാക്കട തൃക്കാഞ്ഞിരപുരത്ത്കാട്ടാക്കട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജില്ലയില്‍ അടുത്ത അദ്ധ്യയന വര്‍ഷം പുതുതായി ആരംഭിക്കുന്ന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാട്ടാക്കട പഞ്ചായത്തില്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി. ബോര്‍ഡിന് കീഴിലുള്ള ആമച്ചല്‍ തൃക്കാഞ്ഞിരപുരത്താണ് കോളേജ് സ്ഥാപിക്കുന്നത്. കോളീജിയറ്റ് എജ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എഫ്. ഷീലയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്നലെ തൃക്കാഞ്ഞിരപുരത്തെത്തി. കോളേജ് സ്ഥാപിക്കാന്‍ ഇവിടം സന്ദര്‍ശിച്ച ഉന്നത സംഘത്തിനൊപ്പം ദേവസ്വം ബോര്‍ഡ് നെയ്യാറ്റിന്‍കര ഗ്രൂപ്പ് അസി.കമ്മീഷണര്‍ മധുസൂദനന്‍നായരുടെ നേതൃത്വത്തിലുള്ള ദേവസ്വം ഉേദ്യാഗസ്ഥരും ഉണ്ടായിരുന്നു. സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചാലുടന്‍ അന്തിമാനുമതി ലഭിക്കും. കോളേജ് ഇവിടെ സ്ഥാപിക്കുന്നതിനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം കേരള സര്‍വ്വകലാശാല അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് സ്ഥല പരിശോധനയ്‌ക്കെത്തിയത്. ഗതാഗത സൗകര്യം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചാണ് ഉന്നതതല സംഘം പരിശോധനയ്‌ക്കെത്തിയത്. കാട്ടാക്കട നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ വെള്ളറട റോഡിന്റെ സൈഡിലാണ് ദേവസ്വം ഭൂമിയുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.