പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

Wednesday 11 October 2017 8:53 pm IST

പയ്യാവൂര്‍: മൂന്നു ദിവസമായി ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് സ്‌റ്റേഡിയത്തില്‍ നടന്നു വന്ന ഇരിക്കൂര്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള സമാപിച്ചു. കായിക മേളയില്‍136 പോയിന്റോടെ പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 119 പോയിന്റോടെ ദേവമാത ഹയര്‍ സെക്കണ്ടറി സ്‌കൂളും 113 പോയിന്റോടെ ചുഴലി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളും രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനം ശ്രീകണ്ഠപുരം നഗരസഭാ കൗണ്‍സിലര്‍ ഫിലോമിന ജോര്‍ജ് മാനാമ്പുറം ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ എഇഒ പി.പി.ശ്രീജന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ മേരി ജോയി കുഴിക്കാട്ടില്‍, ലിനി റോയ് മേലേട്ടുതടത്തില്‍, സൂസന്‍ ദേവസ്യ തുണ്ടിയില്‍, ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പര്‍ റിന്‍സി ജോണ്‍സണ്‍ ചെമ്പനാനിയില്‍, റവ ഫാതോമസ് ചക്കിട്ടമുറിയില്‍, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ സോയി ജോസഫ്,ചെറുപുഷ്പം യു പി സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ജെസിക്കുട്ടി ജോസഫ്, ഇരിക്കൂര്‍ ഉപജില്ല ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി ജോസ് ജോസഫ്, ഷൈനി പന്തനാനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ ജോസ് മാണിക്കത്താഴെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.