മുംബൈ: ബോളിവുഡ് നടന് അനുപം ഖേറിനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചു. മുന്‍ ചെയര്മാന് ഗജേന്ദ്ര ചൗഹാന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് അനുപം ഖേര്‍ നിയമിതനായിരിക്കുന്നത്.
അനുപം ഖേര്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും, നാഷ്ണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 500ല്‍ അധികം സിനിമകളില്‍ ആഭിനയിച്ച അനുപം ഖേറിന് രണ്ട് തവണ മികച്ച നടനുളള സെപ്ഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്. രാജ്യം 2004 ല്‍ പത്മശ്രീയും, 2016 ല്‍ പത്മഭൂഷനും നല്കി ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: