കോട്ടയം: അഖിലയെ മതംമാറ്റിയ ഷെഫീന്‍ ജഹാന്റെ ഭീകരബന്ധത്തില്‍ നിരവധി തെളിവുകള്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടും അത് അട്ടിമറിക്കുന്നത് ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ടാണെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ കുറ്റപ്പെടുത്തി.
അഖിലയ്ക്കും മാതാപിതാക്കള്‍ക്കും ജീവന് ഭീഷണിയുണ്ടെന്ന് പിതാവ് അശോകന് സുപ്രീംകോടതിയെബോധിപ്പച്ചതാണ്. പോപ്പുലര്‍ ഫ്രണ്ടിനെയും ഷെഫീന്‍ ജഹാനെയും രക്ഷിക്കുന്ന കേരളസര്‍ക്കാര്‍ ഇവിടെ സ്ത്രീസുരക്ഷയ്ക്കുവേണ്ടി എന്തു നടപടിയാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: