ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് ഡ്രൈവര്‍ക്ക് പരിക്ക്

Wednesday 11 October 2017 7:35 pm IST

അടൂര്‍: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഉണങ്ങിയ മരം വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.വാഴമുട്ടം മുള്ളനിക്കാട് കൊല്ലശ്ശേരില്‍ വീട്ടില്‍ പ്രസാദ് (49) നാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രസാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അടൂര്‍തട്ടപത്തനംതിട്ട റോഡില്‍ പന്നിവിഴ ഭാഗത്തായിരുന്നു അപകടം. അടൂര്‍ ജനറലാശുപത്രിയില്‍ രോഗിയെ കൊണ്ടുവിട്ട ശേഷം തിരികെ പോകും വഴിയാണ് അപകടം. ഉണങ്ങിയ അല്‍ക്കേഷ്യ മരമാണ് വാഹനത്തിന് കുറുകെ വീണത്. ഓട്ടോറിക്ഷ പൂര്‍ണ്ണമായി തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പ്രസാദിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.പ്രസാദ് മാത്രമാന് ആട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്ത് എത്തിയിരുന്നു.റോഡരുകില്‍ അപകടകരമാം വിധം നില്ക്കുന്ന മരങ്ങള്‍ മുറിച്ച് നിക്കണമെന്ന് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പായുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.