കഞ്ചാവ് ലഹരിയില്‍ വീടുകള്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം

Wednesday 11 October 2017 7:36 pm IST

അടൂര്‍: നെടുമണ്‍ പറമ്പുവയല്‍ ദേവി ക്ഷേത്രത്തിന് സമീപമുള്ള വീടുകള്‍ക്ക് നേരെ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ ആക്രമണം. അക്രമത്തില്‍ രണ്ടുസ്ത്രീകള്‍ക്കും വൃദ്ധരായവര്‍ക്കും പരിക്കേറ്റു. വീടുകള്‍ക്കും നശനഷ്ടം സംഭവിച്ചു. നെടുമണ്‍ ശ്രീലകം വീട്ടില്‍ ഗംഗ സുബാഷ് സഹോദരി അഞ്ചന സുരേഷ് എന്നിവനിതകള്‍ക്കും ഇവരുടെ വീടിന് നേരെയും മായിരുന്നു ഇന്നലെ വൈകിട്ട് 5ന് കഞ്ചാവിന്റെ ലഹരിയിലെത്തിയ യുവക്കള്‍ അക്രമം അഴിച്ചുവിട്ടത്.നെടുമണ്‍ മുതിര വിളയില്‍ കിച്ചു എന്ന വിളിക്കുന്ന വിഷ്ണു (23) ,കോന്നി പൂങ്കാവ് ചരുവ് കാലായില്‍ അജിത്ത് (23) എന്നിവര്‍ ചേര്‍ന്നാണ് വീട്ടില്‍ കയറി സ്ത്രീകളെ ഉപദ്രവിക്കുകയും വിടിന്റെ ജനലുകളും, സിറ്റ് ഔട്ടില്‍ കിടന്ന കസേരകളും. അടിച്ചു തകര്‍ക്കുകയും ചെയ്തത്.പോര്‍ച്ചില്‍ ഇരുന്ന സ്‌കൂട്ടറിനും കേടുപാടുകള്‍ വരുത്തി. വീട്ടില്‍ ഉണ്ടായിരുന്ന വൃദ്ധരായ ചെല്ലമ്മ (73) പ്രഭാകരന്‍ (78)എന്നിവരെ ദേഹോ ഉപദ്രവം ഏല്‍പ്പിച്ചു. ഇവരെ അടുര്‍ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.അക്രമികളെ നാട്ടുക്കാര്‍ കൈയ്യേടെ പിടികൂടി യെങ്കിലും ,വിഷ്ണു ഓടി രക്ഷപ്പെട്ടു അജിത്തിനെപോലീസില്‍ ഏല്‍പ്പിച്ചു. ഇവര്‍ക്കതിരെ പോലീസ് കേസ് എടുത്തു. ഈ പ്രദേശത്ത് കഞ്ചാവിന്റെയും മയക്ക് മരുന്നിന്റെയും വ്യാപരം ഉള്ളതായും ദിവസവും അപരിചിതരയ അനേകം ആളുകള്‍ വന്നുപോകന്നതായും നാട്ടുക്കാര്‍ അടൂര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.