കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ കേന്ദ്രപൊതുമേഖലയില്‍ നിലനിര്‍ത്തണം

Wednesday 11 October 2017 8:07 pm IST

പാലക്കാട്:കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ കേന്ദ്രപൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഇന്‍സ്ട്രുമെന്റേഷന്‍ എംപ്ലോയീസ് സംഘ് വകുപ്പ് മന്ത്രി ബാബുല്‍ സുപ്രിയേവിന് നിവേദനം നല്‍കി. തുടക്കം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേന്ദ്രപൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും,ജീവനക്കാരുടെയും വിരമിച്ചവരുടെയും തടഞ്ഞുവെച്ച ആനുകൂല്യങ്ങളുടെ കാര്യത്തില്‍ എത്രയുംപെട്ടന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഇന്‍സ്ട്രുമെന്റേഷന്‍ എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രതിനിധികള്‍ കേന്ദ്ര വ്യവസായ വകുപ്പ് സഹ മന്ത്രിയെ നേരില്‍ക്കണ്ടത്. വകുപ്പ്തല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി എത്രയും പെട്ടന്ന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.പ്രസ്തുത വിഷയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍,ജോ.സെ.പ്രഭാകരന്‍,സാബു എന്നിവരാണ് നിവേദനം നല്‍കിയത്.ദീപാവലിക്ക് ശേഷംഇന്‍സ്ട്രുമെന്റെഷന്‍ ചെയര്‍മാന്‍,ഉദ്യോഗസ്ഥര്‍, സംഘടനാ ഭാരവാഹിക്ള്‍ എന്നിവരുടെ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.