അമ്പലപ്പുഴ: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ഇത് പ്രഖ്യാപിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന് ഒറ്റനോട്ടത്തില്‍ അറിയാം.
എല്ലാവരുടെയും പേരില്‍ കൂട്ടമായി കേസെടുക്കുന്നത് അസാധാരണമാണ്. ഇതിലെ രാഷ്ട്രീയം ജനത്തിന് മനസ്സിലാകും. ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്ത നടപടി യുഡിഎഫ് കൂട്ടായി ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: