ചേലക്കര: ഏതന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി. നിയമ വ്യവസ്ഥയില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ട്. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് സോളാര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതെ നടപടി എടുക്കാന്‍ ധൃതി കാട്ടിയത് എന്തിനാണെന്ന് മനസിലാകുന്നില്ല.
ഒരു വര്‍ഷമെടുത്ത് ക്യാബിനറ്റ് സബ് കമ്മിറ്റി പഠിച്ച്; ക്യാബിനറ്റില്‍ മൂന്നു പ്രാവശ്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത റിപ്പോര്ട്ടിനെകുറിച്ചു ജനങ്ങളോട് പറയാത്തത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ഇതുകൊണ്ടൊന്നും തന്നെ തളര്‍ത്താനാവില്ല. മൂന്നിരട്ടി ശക്തിയോടുകൂടി ജനങ്ങളോടൊപ്പം താനുണ്ടാവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: