രാജാക്കാട്: മൂന്നാറിലെ പഞ്ചായത്ത് ആശുപത്രി നിലംപൊത്താറായ അവസ്ഥയില്‍. തോട്ടം തൊഴിലാളികളടക്കം ആശ്രയിക്കുന്ന മൂന്നാറിലെ ആശുപത്രിക്കാണ് ഈ ദുരവസ്ഥ. പഴയ മൂന്നാര്‍ മൂലക്കടയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ആശുപത്രിയാണ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ളത്. കാലവര്‍ഷം ശക്തമായതോടെ ആശുപത്രിയുടെ ഭിത്തികളില്‍ കൂടി വെള്ളം ഒഴുകി ഭിത്തികള്‍ വിണ്ടു കീറുകയും ചെയ്തിട്ടുണ്ട്.
കെട്ടിടത്തിന്റെ വാര്‍ക്കയില്‍ വെള്ളം കെട്ടി ചോര്‍ന്നൊലിക്കുന്നത് മരുന്നുകള്‍ നശിച്ചുപോകുന്നതിനും ഇടയാക്കുന്നു. തോട്ടം തൊഴിലാളികളടക്കം ആയിരക്കണക്കിന് ആളുകള്‍ക്ക് ഏക ആശ്രയമായ കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്തി ശരിയാക്കുന്നതിന് പഞ്ചായത്തും നടപടികള്‍ സ്വീകരിക്കുന്നല്ല. പിഞ്ചുകുഞ്ഞുങ്ങളെയടക്കം കുത്തിവെയ്പിനായി എത്തിക്കുന്ന ആശുപത്രിയുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: