പീഡനക്കേസില്‍ യുവാവ് പിടിയില്‍

Wednesday 11 October 2017 8:38 pm IST

കട്ടപ്പന: കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ പിടിയില്‍. പുളിയന്‍മല സ്‌കൂള്‍മേട് ഹരിജന്‍ കോളനിയില്‍ സുരേഷ് (അജി-28) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ സുഹൃത്തും ഇയാളുടെ ബന്ധുവുമായ മറ്റൊരു പെണ്‍കുട്ടി മുഖേനയാണ് പ്രതി കൗമാരക്കാരിയെ പരിചയപ്പെടുന്നത്.തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി മധുരയില്‍ കൊണ്ടുപോയി. പരാതിയെ തുടര്‍ന്ന് സിഐ വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇതിനിടെ പെണ്‍കുട്ടിയുടെ എസ്എസ്എല്‍സി ബുക്ക് തിരുത്തി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പ്രതി ശ്രമിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.