വാഹന പാര്‍ക്കിങ് ക്രമീകരണം

Wednesday 11 October 2017 8:48 pm IST

ആലപ്പുഴ: ജിഹാദി -ചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജന രക്ഷായാത്രയുടെ സ്വീകരണത്തിനായി പ്രവര്‍ത്തകന്‍മാരുമായി എത്തുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെ കലവൂരില്‍ ഇറക്കിയ ശേഷം അരൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുളള വാഹനങ്ങള്‍ കിടങ്ങാമ്പറമ്പ് ക്ഷേത്രത്തിന്റെ മൈതാനത്ത് പാ ര്‍ക്ക് ചെയ്യണം. ചേര്‍ത്തല നിയോജക മണ്ഡലത്തിലെ വാഹനങ്ങള്‍ ശവക്കോട്ട പാലത്തിന് സമീപവും, ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്തും പാര്‍ക്ക് ചെയ്യണം. കുട്ടനാട്ടില്‍ നിന്നുളള വാഹനങ്ങള്‍ എഎന്‍ പുരം ക്ഷേത്രത്തിന് സമീപത്തും, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ എസ്ഡിവി സ്‌കൂള്‍ മൈതാനിയിലും പാര്‍ക്ക് ചെയ്യണം. മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള വാഹനങ്ങളെല്ലാം കളര്‍കോട് ബൈപ്പാസിലും പാര്‍ക്ക് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമനും സംഘാടക സമിതികണ്‍വീനര്‍ യു.കെ.സോമനുംഅറിയിച്ചു.