യുവാവ് ഗുണ്ടാനിയമപ്രകാരം അറസ്റ്റില്‍

Wednesday 11 October 2017 8:49 pm IST

ആലപ്പുഴ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തു. ആലപ്പുഴ കൈതവന വാര്‍ഡില്‍ ശങ്കരശ്ശേരി വെളിവീട്ടില്‍ മനു ശങ്കറി(25)നെയാണ് ഗുണ്ടാ നിയമ പ്രകാരം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. എസ്‌ഐ എം.കെ.രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നിരവധി തവണ മനു ശങ്കര്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വീട് കയറി അക്രമണം, വധശ്രമം, സംഘം ചേര്‍ന്ന് ആക്രമണം , അടിപിടി, പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിടയില്‍ അക്രമിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് മനു ശങ്കര്‍. 2015 പഴവീട് മീന ഭരണി ഉത്സവത്തോട് അനുബന്ധിച്ച് നിരവധി വീടുകള്‍ തല്ലിത്തകര്‍ക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിക്കുകയും ചെയ്തതില്‍ മനു ശങ്കര്‍ പ്രതിയായിരുന്നു. രണ്ടു പ്രാവശ്യം പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിടയില്‍ അക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷകാലയളവിലേക്കാണ് മനു ശങ്കറിനെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.