ശിവപുരം: ശിവപുരം-മാലൂര്‍-പേരാവൂര്‍ റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കുകയും പുഴാരി പാലം അടിയന്തിരമായി പുനര്‍നിര്‍മ്മിക്കുകയും ചെയ്യണമെന്നും നിരവധി വിദ്യാര്‍ത്ഥികളും ജോലിക്കാരും ഇടതടവില്ലാതെ പോകുന്ന ഈ വഴികള്‍ ബന്ധപ്പെട്ട അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാത്ത പക്ഷം വമ്പിച്ച പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബിജെപി മാലൂര്‍ പഞ്ചായത്ത് കമ്മറ്റി യോഗം പ്രസ്താവിച്ചു. യോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.മോഹനന് അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് രാജന് പുതുക്കുടി ഉദ്ഘാടനം ചെയ്തു. പുളുക്കുവന്‍ ഗംഗാധരന്, കെ.പി.രാജേഷ് ടി.എസ്.വിശ്വനാഥന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: