കായിക മേളസമാപിച്ചു

Wednesday 11 October 2017 8:58 pm IST

ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മൂന്നു ദിവസമായി നടന്നു വന്ന പയ്യന്നൂര്‍ ഉപജില്ലാ സ്‌കൂള്‍ കായിക മേള സമാപിച്ചു. നേടി പ്രാപ്പോയില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി. കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടും, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാതമംഗലം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. പയന്നൂര്‍ എഇഒ രവീന്ദ്രന്‍ കാവിലെവളപ്പില്‍ അധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.ടി.പി. നൂറുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് സി.സത്യപാലന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഈ വര്‍ഷം എല്ലാ വിഭാഗങ്ങളിലുമായി 13 വ്യക്തിഗത ചാമ്പ്യന്‍മാരാണുള്ളത്. സീനിയര്‍ ആണ്‍കുട്ടികളില്‍ ജിനു ഷാലി, ബി.എസ്. ആദിത്യന്‍, മിഥുന്‍ രമേഷ്(പ്രാപ്പോയില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍), റോബിന്‍ ഷെമ്മി(ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ തിരുമേനി). സീനിയര്‍ പെണ്‍കുട്ടികള്‍ കെ.വി.ആദിത്യ(എസ്എസ്ജിഎച്ച് എസ്എസ് പയ്യന്നൂര്‍). ജൂനിയര്‍ ആണ്‍കുട്ടികള്‍ പി.പ്രണബ്(ജിഎച്ച്എസ്എസ് കോറോം), എം.എസ്. അഭിജിത്ത്(ജിഎച്ച്എസ്എസ് പ്രാപ്പോയില്‍). ജൂനിയര്‍ പെണ്‍കുട്ടികള്‍ റിന്‍സി തോമസ്(ജിഎച്ച്എസ്എസ് കോഴിച്ചാല്‍), ടെസി മേരി ജോസഫ്(സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെറുപുഴ). സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍ പി.പി.സുബിന്‍ കൃഷ്ണ(എസ്ബിബിടിഎം എച്ച്എസ്എസ് തായിനേരി), ആദിത്യലാല്‍( ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രാപ്പോയില്‍). സബ്ജൂനിയര്‍ പെണ്‍കുട്ടികള്‍ എം.ഇ. ഷംസീറ (സെന്റ്.മേരീസ് പയ്യന്നൂര്‍), സി.പി.ആവണി(ജിഎച്ച്എസ്എസ് പ്രാപ്പോയില്‍) എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്‍മാര്‍.