അന്തര്‍ദേശീയ കാഴ്ചദിനാചരണം: ചെറുപുഴയില്‍ ഇന്ന് ബ്ലൈന്‍ഡ് വാക്ക്

Wednesday 11 October 2017 8:58 pm IST

ചെറുപുഴ: അന്തര്‍ദേശീയ കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി ഫോര്‍ യു ട്രസ്റ്റ് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇന്ന് മൂന്നു മണിക്ക് ചെറുപുഴയില്‍ ബ്ലൈന്‍ഡ് വാക്ക് സംഘടിപ്പിക്കും. പരിപാടി സിആര്‍പിഎഫ് ഡിഐജിപി എം.ജെ.വിജയ് ഉദ്ഘാടനം ചെയ്യും. ഡിന്റോ മാത്യു അധ്യക്ഷത വഹിക്കും. ജെസിഐ സോണ്‍ പ്രസിഡന്റ് ദിലീപ്.ടി.ജോസഫ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്ജ്, ഫാ.ജോര്‍ജ്ജ് വണ്ടര്‍കുന്നേല്‍, കെ.കെ.സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പതിനഞ്ചോളം അന്ധര്‍ നയിക്കുന്ന ബ്ലൈന്‍ഡ് വാക്കില്‍ വിദ്യാര്‍ഥികളും പൊതുപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമുള്‍പ്പെടെ 400 പേര്‍ കണ്ണുമൂടിക്കെട്ടി പങ്കെടുക്കും. ചെറുപുഴ ഫെഡറല്‍ ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച് ബസ്സ്റ്റാന്‍ഡ് പരിസരം ചുറ്റി ജെഎംയുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫോര്‍ യു ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഡിന്റോ മാത്യു, പ്രോഗ്രാം ഡയറക്ടര്‍ സിസ്റ്റര്‍ ലിഖിത, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ വിജില്‍ പോള്‍, ഐശ്വര്യ ആന്റണി എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.