ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിഷാദത്തിന്റെ തോത് വര്‍ദ്ധിക്കുന്നു: ഡോ.ടി.അശോകന്‍

Wednesday 11 October 2017 8:59 pm IST

കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആശയവിനിമയം സാമൂഹ്യമാധ്യമങ്ങളിലേക്ക് ചുരുങ്ങുന്നതായും അത് മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫ.ഡോ.ടി.അശോകന്‍ അഭിപ്രായപ്പെട്ടു. ലോക മാനസികാരോഗ്യദിനാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസ് മനശ്ശാസ്ത്ര വിഭാഗം നടത്തിയ ദ്വിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളില്‍ വിഷാദസംബന്ധമായ ലക്ഷണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി സര്‍വ്വകലാശാല മനശ്ശാസ്ത്രവിഭാഗം നടത്തിയ ശാസ്ത്രീയ പഠനത്തില്‍ കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാനസികാരോഗ്യത്തില്‍ കായികക്ഷമതയുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ.വി.എ.വില്‍സന്‍ ക്ലാസെടുത്തു. പ്രശസ്ത മനശ്ശാസ്ത്രജ്ഞന്‍ പി.പി.ജവാദ് വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പ്രശ്‌നങ്ങളെ നേരിടാനുളള വ്യക്തിഗത പരിശീലനം നല്‍കി. ഡോ.എസ്.വിനോദ് കുമാര്‍, ഡോ.വി.സുരേഷ് കുമാര്‍, റംഷ, പ്രൊഫ.ജയദേവ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.