ആലപ്പുഴ: കച്ചവടത്തിനായി കൊണ്ടുവന്ന അരക്കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഇടുക്കി ഉടുമ്പന്‍ചോല കരുന്നാപുരം പാമ്പാടുംപാറ പഞ്ചായത്ത് രണ്ടാം വാര്‍ഡ് കമ്പിയില്‍ വീട്ടില്‍ സബീഷ് (28), നിര്‍മലപുരം വട്ടംതൊട്ടിയില് ബി.സന്തോഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.പി.സുജിത്ത്, പ്രിവന്റീവ് ഓഫിസര്‍ കെ.ബി.ജിജികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: