കടുത്തുരുത്തി: ദളിത് മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുളള വൈക്കത്ത് നിന്നും ദളിതനായ പൂജാരിയും. വൈക്കം ചെട്ടിമംഗലം ജീവാലയത്തില് ജീവന്(26) ആണ് പൂജാരിയായി നിയമനം ലഭിച്ചത്. ദേവസ്വം ബോര്‍ഡിന്റെ വൈക്കം ഗ്രൂപ്പിലെ കടുത്തുരുത്തി കെ.എസ് പുരം ദേവര്‍താനം മഹാവിഷ്ണു ക്ഷേത്രത്തില്‍ പൂജാരിയായി ജീവന് കഴിഞ്ഞ ദിവസം ചുമതലയേറ്റു.തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ ജീവന് മികച്ച റാങ്ക് നേടിയിരുന്നു. ദേവര്‍താനം ക്ഷേത്ര പരിസരത്ത് താമസിക്കുന്നവരില്‍ ഭൂരിഭാഗവും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. പൂജാരിയായി ക്ഷേത്രത്തിലെത്തിയ ജീവന് പൂര്‍ണ്ണപിന്തുണ നല്‍കുമെന്ന് ക്ഷേത്രോപദേശക സമിതിഅംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: