കാര്‍ ഭിത്തിയിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്

Wednesday 11 October 2017 10:01 pm IST

കാഞ്ഞിരപ്പള്ളി: ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി ഫയര്‍സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട കാര്‍ ഭിത്തിയിലിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 3.50നായിരുന്നു അപകടം. പൊന്‍കുന്നം ചേരിപതാലില്‍ ആനന്ദ് (29), പൊന്‍കുന്നം ചേന്നംകേരിചിറയില്‍ അരുണ്‍ (32), ഭാര്യ ആതിര (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണിന്റെ മകന്‍ ഒന്നരവയസുകാരന്‍ ദയാന്‍ പരുക്കേല്‍ക്കാതെ അത്ഭുകരമായി രക്ഷപ്പെട്ടു. ഡ്രൈവര്‍ പൊന്‍കുന്നം സ്വദേശി ഡെന്‍സിനും നിസാര പരുക്കുകളേറ്റു. ആനന്ദിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പളനിയില്‍ ക്ഷേത്രദര്‍ശനം മടങ്ങി വരുന്നതിനിടയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടനെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ഓടികൂടിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.