സിന്തറ്റിക് ട്രാക്കില്‍ ഇനി കായിക മാമാങ്കങ്ങള്‍

Wednesday 11 October 2017 10:02 pm IST

പാലാ: പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലേക്ക് കായികമേളകള്‍ കൂട്ടത്തോടെ എത്തുന്നു. ആധുനിക സ്റ്റേഡിയം ഒക്‌ടോബര്‍ 20-ന് ഒരു വന്‍കായികമേളയോടെ തുറക്കപ്പെടുന്നതും കാത്ത് വിവിധ കായികമേളകള്‍ക്ക് സ്റ്റേഡിയം സാക്ഷിയാവുകയാണ്. ഒക്‌ടോബര്‍ 20-ന് തുടങ്ങുന്ന മേളകള്‍ നവംബര്‍ അവസാനം വരെ നീളും. നഗരവാസികള്‍ക്കും കായിക പ്രേമികള്‍ക്കും ഒരു മാസം തുടര്‍ച്ചയായി കായിക മത്സരങ്ങള്‍ ആസ്വദിക്കുന്നതിനുള്ള സുവര്‍ണ്ണ അവസരമാണ് ലഭിക്കുന്നത്. മദ്ധ്യ കേരളത്തിലെ ഏക സിന്തറ്റിക്ക് ട്രാക്കായ പാലായില്‍ അന്താരാഷ്ട്ര സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  സിബിഎസ്ഇ സ്‌കൂളുകളുടെ സംസ്ഥാന മീറ്റ്, സഹോദയാ ജില്ലാ മീറ്റ്, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി മീറ്റ്, എം.ജി യൂണിവേഴ്‌സിറ്റി മീറ്റ് എന്നിവയ്ക്കായി സ്റ്റേഡിയം ബുക്കു ചെയ്തു കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.