രജതജൂബിലി ആഘോഷ കമ്മറ്റി

Wednesday 11 October 2017 10:09 pm IST

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച സ്റ്റിയറിംഗ് കമ്മറ്റി, പ്രോഗ്രാം കമ്മറ്റി തുടങ്ങി വിവിധ കമ്മറ്റികളുടെ യോഗം വൈസ് ചാന്‍സിലറുടെ ചാര്‍ജ് വഹിക്കുന്ന പ്രോ-വൈസ് ചാന്‍സിലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ആസ്ഥാനത്തുള്ള യൂട്ടിലിറ്റി ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫസര്‍ കെ.കെ. വിശ്വനാഥന്‍ അദ്ധ്യക്ഷനായി. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, കലാസാംസ്‌കാരിക നായകന്മാര്‍ തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. ആസ്ഥാനമായ കാലടിയിലും മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കും. രജതജൂബിലി പ്രമാണിച്ച് ജൂബിലി സ്മാരക കോഴ്സുകള്‍, ജൂബിലി സ്മാരക ഓഡിറ്റോറിയം, ജൂബിലി സ്മാരക ശില്പം, അന്താരാഷ്ട്ര സെമിനാറുകള്‍, വിപുലമായ സാംസ്‌കാരിക സമ്മേളനങ്ങള്‍, കലാപരിപാടികള്‍, തുടങ്ങിയവയും നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.