ഓഫീസ് ഉദ്ഘാടനം

Wednesday 11 October 2017 10:11 pm IST

തൃപ്പൂണിത്തുറ: അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അയ്യപ്പന്‍പാട്ട് ദേശ വിളക്ക് മഹോത്സവത്തിന്റെ സ്വാഗത സംഘ ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപമുള്ള പ്രശാന്തി തൃപ്പാദം ബില്‍ഡിങ്ങില്‍, കൂടിയാട്ടം സെന്റര്‍ കോഓര്‍ഡിനേറ്റര്‍ എം.ആര്‍. എസ്. മേനോന്‍ തിരിതെളിക്കും. 22ല്‍ പരം അയ്യപ്പന്‍പാട്ട് കലാസംഘങ്ങളുടെ ആഭിമുഖ്യത്തില്‍ ദേശവിളക്ക് നവംബര്‍ 11ന് സ്റ്റാച്യു ജംഗ്ഷനിലെ ലായം കൂത്തമ്പലത്തില്‍ നടക്കും. അയ്യപ്പഗാനശ്രീ കെ.ജി. ജയന്‍ (ജയ, വിജയന്‍) അയ്യപ്പന്‍പാട്ട് ദേശ വിളക്ക് മഹോത്സവത്തിന് തിരിതെളിയിക്കും.