ന്യൂദല്‍ഹി: അതിര്‍ത്തിക്ക് സമീപം ആണവായുധം ശേഖരിക്കാന്‍ പാക്കിസ്ഥാന് തുരങ്കം നിര്‍മിക്കുന്നെന്ന് റിപ്പോര്‍ട്ട്. അമൃത്സറില് നിന്ന് നിന്ന് 350 കിലോമീറ്റര്‍ അകലെ മിയാന്‍വാലിയിലാണ് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്.
140 ആണവായുധങ്ങള്‍ ശേഖരിക്കുന്നതിനാണ് പാക്കിസ്ഥാന്റെ പദ്ധതി. ഇതിനായി പത്ത് മീറ്റര്‍ വീതിയും പത്ത് മീറ്റര്‍ ഉയരവുമുള്ള തുരങ്കങ്ങളാണ് നിര്‍മിക്കുന്നത്. തുരങ്കങ്ങള്‍ വീതിയേറിയ റോഡുകളാല്‍ ബന്ധിച്ചിരിക്കുന്നു. എല്ലാ തുരങ്കങ്ങള്‍ക്കും പ്രത്യേകം വാതിലുകളും നിര്‍മിച്ചിട്ടുണ്ട്. ഓരോ തുരങ്കത്തിലും 12 നും 24 നും ഇടയില്‍ ആയുധങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്നാണ് രഹസ്യവിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: