ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ ഉണ്ടായ ആക്രമണം അപമാനകരം

Thursday 12 October 2017 8:12 am IST

ന്യൂദല്‍ഹി: ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിനു ശേഷം മടങ്ങവേ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ ഉണ്ടായ ആക്രമണം അപമാനകരമായ സംഭവമാണെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഏത് കായിക മത്സരമായാലും അതിലെ ജയപരാജയങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ കാണണമെന്നും അതിവൈകാരികതയോടെ മത്സരങ്ങളെ സമീപിക്കരുതെന്നും മിതാലി പറഞ്ഞു. ബസിനു നേരെ ഉണ്ടായ കല്ലേറ് രാജ്യത്തെ കായിക രംഗത്തിനു തന്നെ അപമാനമാണെന്നും മിതാലി കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഗോഹട്ടിയില്‍ നടന്ന, ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിനു ശേഷം മടങ്ങവേയാണ് ഓസീസ് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറുണ്ടായത്. മത്സരത്തില്‍ ഓസീസ് ഇന്ത്യയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.