കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍ നശിച്ചത് 52000 ഏക്കര്‍

Thursday 12 October 2017 8:33 am IST

വലിയൊരു ഭൂപ്രദേശമാകെ ശ്മശാന ഭൂമിയായ അവസ്ഥ.കത്തിക്കരിഞ്ഞ് പുകപടലമാകെ പരക്കുന്നു. കാലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ അന്‍പത്തി രണ്ടായിരം ഏക്കറാണ് വെണ്ണീറാക്കിയത്. അതിനകത്തുള്ളതെല്ലാം ഒപ്പം കത്തിനശിച്ചു. 17 പേര്‍ മരിച്ചു. നൂറുകണക്കിനു പേര്‍ക്ക് പരിക്കേറ്റു. ഒട്ടനവധിപേരെ കാണാതായി.വീടുകളും കെട്ടിടങ്ങളുമായി തകര്‍ന്നത് രണ്ടായിരത്തിലധികമാണ്. തീ പടര്‍പ്പ് നിയന്ത്രണാധീനമായെങ്കിലും നഷ്ട നാശങ്ങളുടെ കണക്കെടുപ്പ് പെട്ടെന്നു തീരുമെന്നു തോന്നുന്നില്ല. മുന്നറിയിപ്പുകളൊന്നും ഉണ്ടായില്ല. എല്ലാം പെട്ടെന്നായിരുന്നു. അല്ലെങ്കില്‍ അതിനൊന്നും നേരം കിട്ടിയില്ലെന്നും പറയാം. നോക്കി നില്‍ക്കെ എല്ലാം കത്തുകയായിരുന്നു. ആദ്യം പുകപ്പടര്‍പ്പായിരുന്നു. പിന്നാലെ ആളിക്കത്തുന്ന തീയും.ഞായറാഴ്ചയും തിങ്കളാഴ്ചയും കാലിഫോര്‍ണിയയുടെ ഒരു പ്രദേശംമുഴുവന്‍ കത്തുകയായിരുന്നു. അമേരിക്ക ഇത്തരം വന്‍കിട തീ നാശങ്ങള്‍ മുന്‍പും അനുഭവിച്ചിട്ടുണ്ട്.ഒന്നും ചെറുതായിരുന്നില്ല. എന്നാല്‍ അടുത്തകാലത്ത് ദുരന്തങ്ങള്‍ മത്സരിച്ചോടിയെത്തുകയാണോ എന്നുംതോന്നാം. രണ്ടു വലിയ കൊടുങ്കാറ്റുകള്‍ നാശം വിതച്ചത് തൊട്ടടുത്ത കാലത്താണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.